Site iconSite icon Janayugom Online

ആദ്യ ഇന്ത്യൻ നിർമ്മിത ഹൈഡ്രജൻ ബോട്ട് ഇന്ന് രാജ്യത്തിന് സമർപ്പിക്കും

boatboat

ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ആദ്യ ഇന്ത്യൻ നിർമ്മിതയാനം ഇന്ന് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. കൊച്ചി കപ്പല്‍ശാലയാണ് ഹൈഡ്രജൻ ഫ്യുവൽ സെൽ ഫെറി ബോട്ട് നിർമ്മിച്ചത്. ഇത് ഉത്തർപ്രദേശിലെ വാരാണസിയിൽ സർവീസ് നടത്തും. 

ഇന്ന് രാവിലെ 9.45 ന് ഓൺലൈനായി പ്രധാനമന്ത്രി ബോട്ട് ഫ്ലാഗ് ഓഫ് ചെയ്യുമെന്ന് കപ്പല്‍ശാല സിഎംഡി മധു എസ് നായര്‍ അറിയിച്ചു. ഹൈഡ്രജൻ തികച്ചും പരിസ്ഥിതി സൗഹാർദ്ദമായതിനാൽ ബോട്ട് സർവീസ് പൂർണമായും മലിന്യ മുക്തമായിരിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. നദികളിലൂടെയുള്ള ഹ്രസ്വദൂര സർവീസ് ലക്ഷ്യം വച്ച് നിർമ്മിച്ച ബോട്ടിൽ 100 പേർക്ക് യാത്ര ചെയ്യാവുന്നതാണ്. ഇതിന്റെ പ്രവർത്തനം വിജയകരമായാൽ ഹൈഡ്രൻ ഫ്യുവൽ ഉപയോഗിച്ച് സർവീസ് നടത്താവുന്ന ചരക്ക് ബോട്ടുകളും നാടൻ ബോട്ടുകളും വൈകാതെ നിർമ്മിക്കും. ദേശീയ ഉൾനാടൻ ജലഗതാഗത അതോറിട്ടിക്ക് വേണ്ടിയാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യ ഹൈഡ്രജൻ ബോട്ട് നിർമ്മിച്ചത്. 

Eng­lish Sum­ma­ry: The first Indi­an-made hydro­gen boat will be pre­sent­ed to the coun­try today

You may also like this video

Exit mobile version