Site iconSite icon Janayugom Online

വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ച സംഭവം; മരണം പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്

വളർത്തു പൂച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചത് പേവിഷ ബാധ മൂലമല്ലെന്ന് റിപ്പോർട്ട്. ചികിത്സയിലിരിക്കെയാണ് കഴിഞ്ഞ വ്യാഴാഴ്ചയാണ് 11വയസുള്ള ഹന്ന ഫാത്തിമ മരിച്ചത്. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു.

 

മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തിരുന്നില്ല. വളർത്തു പൂച്ചയുടെ നഖം കൊണ്ട് കുട്ടിക്ക് ശരീരത്തിൽ മുറിവേറ്റിരുന്നു. രണ്ട് ഡോസ് പ്രതിരോധ വാക്സിൻ സ്വീകരിച്ചിരുന്നു. ഇതേത്തുടർന്നാണ് ശാരീരിക പ്രയാസങ്ങൾ അനുഭവപ്പെട്ടത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു മരണം. മരണ കാരണം കണ്ടെത്താൻ പെൺകുട്ടിയുടെ സ്രവ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പരിശോധനക്കയച്ചു.

Exit mobile version