Site iconSite icon Janayugom Online

താനൂരിലെ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച ശേഷം കെയര്‍ ഹോമിലേക്ക് മാറ്റും

മലപ്പുറം താനൂരില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളെ നാട്ടിലെത്തിച്ച ശേഷം കെയര്‍ ഹോമിലേക്ക് മാറ്റും. പെണ്‍കുട്ടികളെ കൂട്ടാനായി താനൂര്‍ പൊലീസ് മുംബൈിലേക്ക് പുറപ്പെട്ടു. താനൂർ സ്റ്റേഷനിലെ എസ്‌ഐ സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കുട്ടികളെ കൊണ്ടുവരാനായി മുംബൈയിലേക്ക് തിരിച്ചത്.

മുംബെെയിലെ പുനെയ്ക്ക് അടുത്തുള്ള ലോണാവാലാ സ്റ്റേഷനിൽ നിന്നുമാണ് പെൺകുട്ടികളെ കണ്ടെത്തിയത്. ബുധനാഴ്ച ഉച്ചയോടെ കാണാതായ പെണ്‍കുട്ടികള്‍ക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തിയിരുന്നു.

ബുധനാഴ്ച ഉച്ചയോടെ പരീക്ഷയ്‌ക്ക് പോകുന്നുവെന്ന് പറഞ്ഞാണ് പെണ്‍കുട്ടികള്‍ വീട്ടില്‍ നിന്നിറങ്ങിയത്. ദേവദാർ ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനികളായ ഇരുവരെയുെ പിന്നീട് കാണാതാകുകയായിരുന്നു.തുടര്‍ന്ന് ഇരുവരുടെയും കുടുംബം പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തി. അന്വേഷണത്തില്‍ കുട്ടികള്‍ തിരൂര്‍ റയില്‍വേ സ്റ്റേഷനിലെത്തിയതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു. 

Exit mobile version