മേശയുടെ ചില്ല് പൊട്ടി കാലിൽ വീണ് രക്തം വാർന്ന് അഞ്ച് വയസുകാരന്‍ മരിച്ചു. കുണ്ടറയിലെ സുനീഷ് ‑റൂബി ദമ്പതികളുടെ മകൻ ഏദൻ സുധീഷാണ് മരിച്ചത്. ധനാഴ്ച വൈകുന്നേരത്തോടെയാണ് അപകടം നടന്നത്. മാതാവ് കുളിക്കുന്ന സമയത്ത് കുട്ടി ഹാളില്‍ കളിക്കുകയായിരുന്നു. വീട്ടിലെ ചില്ലുടേബിളിൽ കയറി വാതിൽ തുറക്കാൻ ശ്രമിക്കുന്നതിനിടെ ചില്ല് പൊട്ടി ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. അപകട സമയത്ത് വീട്ടിനുള്ളിൽ ആരും ഉണ്ടായിരുന്നില്ല. കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചില്ല് മേശ പൊട്ടി കാലിൽവീണു; അഞ്ച് വയസുകാരന് ദാരുണാന്ത്യം

