Site iconSite icon Janayugom Online

സ്വർണക്കടയുടമ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു

കട്ടപ്പനയിൽ സ്വർണക്കടയുടമ കടയിലെ ലിഫ്റ്റിൽ കുടുങ്ങി മരിച്ചു. ബുധനാഴ്ച ഉച്ചക്ക് 2 മണിയോടെയാണ് നഗരത്തിലുള്ള കടയുടെ ലിഫ്റ്റിൽ കടയുടമയായ സണ്ണി (പവിത്ര ഗോൾഡ്) കുടുങ്ങുന്നത്. ലിഫ്റ്റിന്റെ പരിശോധന നടത്തുന്ന വേളയിലാണ് അപകടം ഉണ്ടായത് . സണ്ണി ലിഫ്റ്റിനുള്ളിൽ കയറിയ ശേഷം ലിഫ്റ്റിന് തകരാർ സംഭവിച്ചു. അതിവേഗം മുകളിലേക്ക് ഉയർന്ന ലിഫ്റ്റ് ഏറ്റവും മുകളിലെ നിലയിൽ ഇടിച്ചാണ് നിന്നത്. ഈ ഇടിയുടെ ആഘാതത്തിലാണ് സണ്ണിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റതെന്നാണ് വിവരം. തുടർന്ന് ലിഫ്റ്റ് ജാമാവുകയും ചെയ്തു.സണ്ണി ലിഫ്റ്റിനുള്ളിൽ കുടുങ്ങിയതോടെ ജീവനക്കാർ ശ്രമിച്ചിട്ടും ലിഫ്റ്റ് തുറക്കാനായില്ല . പിന്നീട് അഗ്നിരക്ഷാസേന സ്ഥലത്തെത്തിയാണ് ലിഫ്റ്റ് പൊളിച്ച് സണ്ണിയെ രക്ഷിക്കുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിചെങ്കിലും പിന്നീട് ആരോഗ്യ നില വഷളായി സണ്ണി മരിക്കുകയായിരുന്നു.

Exit mobile version