ഭൂമി കൈയേറ്റക്കാരെ സംരക്ഷിക്കുന് നയമല്ല സംസ്ഥാന സര്‍ക്കാരിന്റേതെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍ അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലയിലെ മുഴുവന്‍ കയ്യേറ്റക്കാരെയും ഒഴിപ്പിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കോടതിവിധി കാരണം ചിലയിടങ്ങളില്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്.ഭൂപതിവ് നിയമഭേദഗതിയിലൂടെ മലയോര മേഖലയില്‍ താമസിക്കുന്നവരുടെ വലിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.കോടതിയില്‍ ചോദ്യം ചെയ്യാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കും.
ഇടുക്കി ജില്ലയിലെ പട്ടയ വിതരണം ഇനിയൊരു ഉത്തരവ് ഉണ്ടാവുന്നത് വരെ നിര്‍ത്തിവെക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സ്റ്റേ ഒഴിവാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കോടതിയില്‍ ചോദ്യം ചെയ്യാത്ത രീതിയില്‍ ചട്ടങ്ങള്‍ രൂപീകരിക്കുമെന്നും മന്ത്രി കെ രാജന്‍ നിയമസഭയില്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയോടെ സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള അനുമതി നിഷേധിച്ചു.