തിരുവന്തപുരം വിമാനത്താവളത്തിൽ നിന്ന് കോടികൾ വില മതിക്കുന്ന സ്വർണം പിടികൂടി. കസ്റ്റംസിൻറെ എയർ ഇൻറലിജൻസ് വിഭാഗം രണ്ട് യാത്രക്കാരിൽ നിന്നായി ഒരു കോടി 22 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. റാദിൽ നിന്നെത്തിയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലുള്ള യാത്രക്കാരിയിരുന്നു. 1063.37 ഗ്രാം തൂക്കമുള്ള സ്വർണ ക്യാപ്സ്യൂളാണ് കടത്തിയത്.
അതേസമയം ഇന്ന് പുലര്‍ച്ചെ ദുബായില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ എമിറേറ്റ്സ് വിമാനത്തിലെ യാത്രക്കാരനില്‍ നിന്ന് 407.13 ഗ്രാം തൂക്കമുളളതും 35.62 ലക്ഷം രൂപ വില വരുന്നതും നാല് സ്വര്‍ണ്ണ ബാറുകളും പിടിച്ചെടുത്തു. ഇയാള്‍ ധരിച്ചിരുന്ന ജീന്‍സ് പാന്റ്സിൽ രഹസ്യമായി നിര്‍മ്മിച്ച അറയിലായിരുന്നു സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. പിടികൂടിയവർക്കെതിരെ കസ്റ്റംസ് കേസെടുത്തു.

