Site iconSite icon Janayugom Online

ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു

കടമറ്റത്ത് ഭാര്യയെയും മകളെയും വെട്ടിപ്പരിക്കേൽപിച്ച് ഗൃഹനാഥൻ ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഭാഗ്യരാജാണ്​(51) മരിച്ചത്. ഭാര്യ മിനി(45), മകൾ ശ്രീലക്ഷ്മി(23) എന്നിവരെ വെട്ടിപ്പരിക്കേൽപിച്ച ശേഷമാണ് ഇയാൾ തൂങ്ങിമരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. കുടുംബ കലഹമാണ് ഗൃഹനാഥനെ ഈ ക്രൂരതയിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

മകളുടെ കല്യാണാലോചനയുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിനിടെയാണ് ഭാഗ്യരാജ്​ കത്തിയെടുത്ത്​ മകളെ കൊലപ്പെടുത്താൻ ശ്രമിച്ചത്. മകൾക്ക്​ കാലിൽ കുത്തേറ്റു. മകളെ ആക്രമിക്കുന്നത്​ തടയാനുള്ള ശ്രമത്തിനിടെയാണ്​ അമ്മയുടെ കൈക്ക് പരിക്കേറ്റത്. ഇവർ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോയ സമയത്താണ് ഭാഗ്യരാജ് ആത്മഹത്യ ചെയ്യുന്നത്. കൊല്ലം സ്വദേശികളായ ഇവർ ഏറെ നാളായി കടമറ്റത്ത് വാടകക്ക് താമസിക്കുകയാണ്. പുത്തൻകുരിശ് പൊലീസ് നടപടി സ്വീകരിച്ചു.

Exit mobile version