Site iconSite icon Janayugom Online

വാഹനം നന്നാക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഉണ്ടായ സംഘര്‍ത്തിനിടെ ഗൃഹനാഥന്‍ മ രിച്ചു

murdermurder

തകരാറിലായ ബൈക്ക് നന്നാക്കി നല്‍കാത്തതിനെ ചോദ്യം ചെയ്യുന്നതിനിടയില്‍ ഉണ്ടായ സംഘര്‍ഷത്തിനിടെ ഗൃഹനാഥന്‍ കുഴഞ്ഞു വീണ് മരിച്ചു. വാഴവര നിര്‍മലാസിറ്റി പാറയ്ക്കല്‍ രാജു ജോര്‍ജ്ജാണ് (47) മരിച്ചത്. വാഴവര വാരിക്കുഴിയില്‍ ജോബിന്‍ അഗസ്റ്റിന്‍ (25), വാഴവര കുഴിയാത്ത് ഹരികുമാര്‍ (28) എന്നിവരെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.

സംഘര്‍ഷത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് ഹരികുമാറിനെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തകരാറിലായ ബൈക്ക് നന്നാക്കി ലഭിക്കാത്തതും നഷ്ടപരിഹാര തുക കിട്ടാത്തതും സംബന്ധിച്ച് സംസാരിക്കുന്നതിനായി ശനിയാഴ്ച രാത്രി 10 ന് ശേഷം രാജുവിന്റെ വീട്ടില്‍ ജോബിനും ഹരികുമാറും എത്തിയിരുന്നു. ഇരുവരും രാഹുലുമായി ഇതിനെ സംബന്ധിച്ച് തര്‍ക്കമുണ്ടായി. തര്‍ക്കം കേട്ടെത്തിയ രാജുവുമായി പ്രതികള്‍ തര്‍ക്കം ഉണ്ടാകുകയും സംഘര്‍ഷത്തില്‍ കലാശിക്കുകയും ചെയ്തു. സംഘര്‍ഷത്തിനിടെ ജോബിനും രാജുവിനും പരിക്കേല്‍ക്കുകയും രാജു കുഴഞ്ഞ് വീഴുകയും ചെയ്തു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ രാജുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മരിച്ച രാജുവിന് ശരീരത്തില്‍ വലിയ പരിക്കുകള്‍ ഇല്ലാതിരുന്നതും ഹൃദയ സംബന്ധമായ അസുഖം നിലനില്‍ക്കുന്നതിനാല്‍ സംഘര്‍ഷത്തിനിടെയുണ്ടായ ഹൃദയാഘാതമാകാം മരണകാരണമെന്നും പോലീസ് പറഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് ഹരികുമാറിന്റെ ബൈക്ക് യാത്രയ്ക്കായി രാജുവിന്റെ മകന്‍ രാഹുല്‍ വാങ്ങിയിരുന്നു. യാത്രക്കിടെ ഉണ്ടായ അപകടത്തില്‍ ബൈക്കിന്റെ തകരാര്‍ സംഭവിച്ചിരുന്നു. ഒത്തുതിര്‍പ്പ് പ്രകാരം ബൈക്ക് നന്നാക്കിച്ച് നല്‍കാമെന്നും ഒപ്പം 5000 രൂപ പണം നല്‍കാമെന്നും രാജുവും രാഹുലും സമ്മതിച്ചിരുന്നു. വാഹനം നന്നാക്കി നല്‍കുവാന്‍ താമസിച്ചതും നഷ്ടപരിഹാരമായി നല്‍കാമെന്ന് ഏറ്റ പണം നല്‍കാത്തതും ഇരുകൂട്ടരും തമ്മില്‍ ഫോണിലൂടെ നിരന്തരം വാക്കേറ്റത്തിന് കാരണമായി. ചില സമയങ്ങളില്‍ ഫോണ്‍ എടുക്കാതെ വന്നതോടെ പ്രതികളെ പ്രകോപിതരാക്കി. ഇതിനെ തുടര്‍ന്നാണ് ഇരുവരും രാഹുലിന്റെ വീട്ടില്‍ എത്തിയത്. ഹൃദയ സംബന്ധമായ അസുഖമുള്ള രാജു ഈ വഴിക്കിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. കട്ടപ്പന പോലീസ് സ്ഥലത്തെത്തി പ്രതികളെ ഇരുവരെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടൊയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

Eng­lish Sum­ma­ry: The head of the house­hold died dur­ing a fight over non-repair of the vehicle

You may also like this video

Exit mobile version