ഉയര്‍ന്ന താപനില രേഖപ്പെടുത്തുന്ന ജില്ലകളില്‍പ്പോലും നേരിയ തോതില്‍ മഴയുണ്ടാകുന്ന പുതിയ സ്ഥിതിവിശേഷമാണ് ഇന്ന് സംസ്ഥാനത്തുണ്ടാകുകയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. പത്ത് ജില്ലകളില്‍ ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുള്ളതിനാല്‍ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം 14 ജില്ലകളിലും മിതമായ മഴയും പ്രവചിക്കപ്പെട്ടിരിക്കുന്നു.
പാലക്കാട്, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, എറണാകുളം, കാസർഗോഡ് ജില്ലകളിലാണ് ഉയർന്ന താപനില മുന്നറിയിപ്പ്. യെലോ അലർട്ടാണ് ജില്ലകളിൽ പ്രഖ്യാപിച്ചത്.
പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും എറണാകുളം, കാസർഗോഡ് ജില്ലകളിൽ ഉയർന്ന താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
English Summary: The heat is still high today; Alert in 10 districts, warning of rain in all districts
You may also like this video