Site iconSite icon Janayugom Online

ലൈംഗികാതിക്രമം ആരോപിച്ച് കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവം; ആ‍ര്‍എസ്എസിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ആര്‍എസ്എസ് ക്യാംപില്‍ വച്ച് ലൈംഗികാതിക്രമം നേരിട്ടെന്ന് ആരോപിച്ച് കോട്ടയം സ്വദേശി ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഇയാള്‍ ഒന്നിലധികം ആര്‍എസ്എസ് ക്യാംപുകളില്‍ പങ്കെടുത്തതായി പൊലീസ് സ്ഥിരീകരിച്ചു. തനിക്ക് ലൈംഗികാതിക്രമം നേരിട്ടെന്നും ജീവനൊടുക്കുമെന്നും യുവാവ് പറഞ്ഞിരുന്നതായി സുഹൃത്തുക്കളും പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

യുവാവിനെ ഒസിഡിയ്ക്ക് ചികിത്സിച്ചിരുന്ന രണ്ട് ഡോക്ടര്‍മാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ശക്തമാകുകയാണ്. ലൈംഗികാതിക്രമം ആരോപിച്ച് യുവാവ് പേരെടുത്ത് പറഞ്ഞ നിതീഷ് മുരളീധരനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ്, ഡിവൈഎഫ്ഐ എന്നീ സംഘടനകള്‍ ശക്തമായ പ്രതിഷേധമാണ് നടത്തുന്നത്.

കഴിഞ്ഞ ദിവസം യുവാവ് അവസാനമായി എടുത്ത വീഡിയോയും പുറത്ത് വന്നിരുന്നു. അതില്‍ നിതീഷ് മുരളീധരന്‍ എന്ന ആര്‍എസ്എസ് പ്രവര്‍ത്തന്‍ തന്നെ പീഡിപ്പെച്ചെന്ന് പറഞ്ഞിട്ടുണ്ട്. ഇൻസ്റ്റഗ്രാമില്‍ ഷെഡ്യൂള്‍ ചെയ്ത് വച്ചിരുന്ന വീഡിയോയാണ് പുറത്ത് വന്നത്. തനിക്ക് 4 വയസുള്ളപ്പോള്‍ മുതല്‍ പീഡനം നേരിടുന്നുണ്ടെന്നും ഒസിഡി ഉണ്ടാകാനുള്ള കാരണം ഇത്തരത്തില്‍ നേരിടേണ്ടി വന്ന ലൈംഗികാതിക്രമം ആണെന്നും യുവാവ് പറയുന്നുണ്ട്. 

Exit mobile version