മരവടികൊണ്ട് അടികിട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരണപ്പെട്ട കേസില്‍ പ്രതിയായ സഹോദരന് കഠിന തടവിനും പിഴയടക്കാനും ശിക്ഷിച്ചു. 2021 ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. പാലയോട് കോളനി ക്കടുത്തുള്ള കാവിലേക്ക് പോകുന്ന വഴിയിൽ മഹേഷിനെ (37) പണികൂലിയുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് സഹോദരന്‍ സി ബിനു മരവടികൊണ്ട് മുഖത്തും തലക്കും അടിക്കുകയും നിലത്ത് തള്ളിയിട്ട് വയറിന് ചവിട്ടുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് മഹേഷ് ചികിത്സയിലിരിക്കെ മരണപ്പെടുകയും ചെയ്തു.
സംഭവത്തെ കുറ്റകരമായ നരഹത്യയായി പരിഗണിച്ച് 10 വർഷം കഠിന തടവിനും 25000 രൂപ അടക്കാനും പിഴ അടച്ചില്ലെങ്കിൽ ആറുമാസം അധിക തടവിനും അപകടകരമായ ആയുധം ഉപയോഗിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഏഴുവർഷം കഠിനടവിനും 10000 രൂപ പിഴ അടക്കാനും പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം അധിക തടവിനും തലശ്ശേരി അഡീഷണൽ ജില്ലാ അഡീഷണൽ ജില്ല സെഷൻസ് ജഡ്ജ് (3) ടിറ്റി ജോർജ് ശിക്ഷിച്ചു. ശിക്ഷ ഒന്നിച്ചനുഭവിച്ചാൽ മതി. പ്രതിയുടെ സഹോദരി വിലാസനിയാണ് പരാതിക്കാരി. ഇരിക്കൂർ പൊലീസ് സ്റ്റേഷനിലെ എസ് ഐ ഷിജു രജിസ്റ്റർ ചെയ്ത കേസ് എസ് ഐ സുധീർ ആണ് അന്വേഷണം നടത്തിയത്. പ്രൊസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്ക്യുട്ടർ ജയശ്രീ വിഎസ് ഹാജരായി.