Site iconSite icon Janayugom Online

മൂന്നര വയസുകാരിയെ പുഴയിൽ എറിഞ്ഞ് കൊന്ന സംഭവം; അമ്മയുടെ തെളിവെടുപ്പ് നടത്തി

മൂന്നര വയസുകാരിയെ പുഴയിൽ എറിഞ്ഞു കൊന്ന കേസിൽ അമ്മയെ മൂഴുക്കുളം പാലത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. തെളിവെടുപ്പിനിടെ പ്രതിയുടെ മുഖം കാണിക്കാൻ ആവശ്യപ്പെട്ട് നാട്ടുകാർ ആക്രോശിച്ചു. പാലത്തിൻറെ മധ്യഭാഗത്ത് എത്തുന്നതിന് മുൻപാണ് കുഞ്ഞിനെ പുഴയിലേക്ക് എറിഞ്ഞതെന്ന് അമ്മ പൊലീസിന് മൊഴി നൽകി. പത്ത് മിനിറ്റ് നീണ്ട തെളിവെടുപ്പിന് ശേഷം പ്രതിടെ പൊലീസ് തിരികെ സ്റ്റേഷനിലേക്ക് കൊണ്ട്പോയി.

അതേസമയം വളരെ വൈകാരികമായാണ് നാട്ടുകാർ പോലീസിനോട് ഇടപെട്ടത്. കുട്ടിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചവരടക്കം നൂറോളം പേർ സംഭവസ്ഥലത്ത് തടിച്ചുകൂടിയിരുന്നു. 

Exit mobile version