നടി ഹണി റോസിനെ അപമാനിച്ച കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന് പ്രത്യേക പരിഗണന നല്‍കിയ അധികൃതര്‍ക്കെതിരെ നടപടിയെടുത്ത് സംസ്ഥാന സര്‍ക്കാര്‍. സംഭവത്തില്‍ രണ്ട് ജയില്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. ജയില്‍ ഡിജിപി അജയകുമാറിനെയും ജയില്‍ സൂപ്രണ്ട് രാജു എബ്രഹാമിനെയുമാണ് സസ്പെന്‍ഡ് ചെയ്തത്.
ബോബിയെ കാണാനായി ജയിലില്‍ വിഐപികള്‍ എത്തിയതും ബോബിക്ക് പ്രത്യേക പരിഗണന നല്‍കിയതുമെല്ലാം വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ആസ്ഥാന ഡിഐജി ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.