കഴിഞ്ഞ ദിവസം ശബരിമല ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന് വിഐപി പരിഗണന നല്‍കിയ സംഭവത്തില്‍ ഉദ്യോഗസഥരോട് വിശദീകരണം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമെന്നും നിയമങ്ങളില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
ശബരിമലയില്‍ ദിവസേന പതിനായിരക്കണക്കിന് ഭക്തര്‍ കാടും മലയും താണ്ടി എത്തുന്നുണ്ടെന്നും എല്ലാവര്‍ക്കും സുഗമമായി ദര്‍ശനം നല്‍കുക എന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ സംബന്ധിച്ച് പരമപ്രധാനമാണെന്നും ബോര്‍ഡ് പറഞ്ഞു.