Site iconSite icon Janayugom Online

അപകടത്തിന് ശേഷം കാർനിർത്താതെ പോയ സംഭവം; മണിയൻ പിള്ള രാജു അറസ്റ്റിൽ

വാഹനാപകടത്തിന് ശേഷം കാർ നിർത്താതെ പോയെന്ന കേസിൽ നടൻ മണിയൻ പിള്ള രാജുവിനെ അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രി നടന്ന അപകടത്തിന് ശേഷം ഇന്ന് രാവിലെ പോലീസ് സ്‌റ്റേഷനിൽ ഹാജരായപ്പോഴാണ് നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മ്യൂസിയം പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് നടനെ വൈദ്യുപരിശോധനയ്ക്ക് വിധേയമാക്കി. അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മണിയൻ പിള്ള രാജു ഓടിച്ചിരുന്ന കാർ ബൈക്കിലിടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നുവെന്നാണ് യുവാക്കളുടെ മൊഴി. താനാണ് കാറോടിച്ചിരുന്നതെന്ന് സ്ഥിരീകരിച്ച മണിയൻ പിള്ള രാജു ബൈക്ക് കാറിൽ വന്നിടിക്കുകയായിരുന്നുവെന്ന വാദമാണ് ഉയർത്തുന്നത്. സിസിടിയിൽ ഇക്കാര്യം വ്യക്തമാണെന്നും അദ്ദേഹം പ്രതികരിച്ചു. കാർ നിർത്താതെ പോയത് ഭയപ്പെട്ടത് കൊണ്ടാണ് താൻ രോഗിയാണെന്നും മണിയൻ പിള്ള പറഞ്ഞു. പോലീസിനെ വിളിച്ച് രാവിലെ വരാമെന്ന് അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു. എന്നാൽ രാത്രി മണിയൻ പിള്ള രാജുവിനെ ബന്ധപ്പെടാൻ സാധിച്ചിരുന്നില്ലെന്നാണ് പോലീസ് പറഞ്ഞിരുന്നത്.

Exit mobile version