Site iconSite icon Janayugom Online

ഗുണ്ടാനേതാവിനെ കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിൽ തള്ളിയ സംഭവം; 7 പ്രതികൾ പിടിയിൽ

ഗുണ്ടാനേതാവിനെ കൊലപ്പെടുത്തി പായയിൽ പൊതിഞ്ഞ് തേക്കിൻകൂപ്പിൽ തള്ളിയ സംഭവത്തിൽ 7 പ്രതികൾ അറസ്റ്റിൽ. ഇനി ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പിടിയിലായത് അഖിൽ രാജു (24), രാഹുൽ ജയൻ (26), അശ്വിൻ കണ്ണൻ (23), ഷാരോൺ ബേബി (22), ഷിജു ജോൺസൺ (29), പ്രിൻസ് രാജേഷ് (24), മനോജ് രമണൻ (33) എന്നിവരാണ്. 

മറ്റൊരു പ്രതിയായ വിഷ്ണു ജയൻ ഒളിവിലാണ്. ഗുണ്ടാനേതാവായ സാജൻ സാമുവലിനെ (47) വായിൽ തുണി തിരുകി കമ്പിവടി കൊണ്ട് മർദിച്ചാണ് ഇവർ കൊലപ്പെടുത്തിയത്. ഇടതുകൈ ഉയർന്നു നിന്നതിനാൽ മൃതദേഹം കുഴിച്ചിടാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഇവർ ഈ കൈ വെട്ടിമാറ്റി ഉപേക്ഷിക്കുകയായിരുന്നു.

Exit mobile version