കോഴിക്കോട് എലത്തൂരിൽ ഒരുമിച്ച് മരിക്കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ, പ്രതി വൈശാഖിനെ പൊലീസ് സംഭവ സ്ഥലത്ത് എത്തിച്ച് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രതിയെ അടുത്തമാസം രണ്ടാം തീയതി വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. എലത്തൂർ പൊലീസിൻ്റെ നേതൃത്വത്തിൽ ഫോറൻസിക്, വിരലടയാള വിദഗ്ധർ കഴിഞ്ഞ ദിവസം സംഭവം സ്ഥലത്തെത്തി പരിശോധന നടത്തുക.
പെൺസുഹൃത്തായ 26 കാരിയെ ഒരുമിച്ചു മരിക്കാം എന്നു പറഞ്ഞ് വിളിച്ചുവരുത്തി ജ്യൂസിൽ ഉറക്കു ഗുളിക കലർത്തി നൽകി കഴുത്തിൽ കുരുക്കിട്ടു പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകം, പീഡനം വകുപ്പുകൾക്ക് പുറമേ പോക്സോ വകുപ്പും പൊലീസ് പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പ്രതി പതിനാറ് വയസു മുതൽ യുവതിയെ പീഡിപ്പിച്ച് വരുകയായിരുന്നുവെന്നും പൊലീസ് കണ്ടെത്തി.
ഈ മാസം 24നാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വൈശാഖന്‍റെ ഇൻഡസ്ട്രിയിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലാണ് പ്രതിയിലേക്ക് എത്തിയത്.

