Site icon Janayugom Online

ബീഹാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പര്‍ നീറ്റ് പരീക്ഷയുടെ തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം

ബീഹാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ ചോദ്യപേപ്പര്‍ നീറ്റ് പരീക്ഷയുടെ തന്നെയെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം. ബീഹാര്‍ സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറിയ അന്വേഷണ റിപ്പോര്‍ട്ടില്‍ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ച്ച ഉണ്ടായിട്ടുണ്ടെന്ന് സ്ഥിരീകരിക്കുന്നു. ബീഹാറിലെ സാമ്പത്തിക കുറ്റകൃത്യ യൂണിറ്റ് കണ്ടെടുത്ത ചോദ്യപേപ്പറിന്റെ ഫോട്ടോകോപ്പിയുടെ കത്തിക്കരിഞ്ഞ അവശിഷ്ടങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്ഥിരീകരണം.

കത്തച്ചവയില്‍ നിന്നും വീണ്ടെടുത്ത 68 ചോദ്യങ്ങള്‍ നീറ്റ് യുജി പരീക്ഷയുടെ ചോദ്യപേപ്പറുമായി പൊരുത്തപ്പെട്ടതായി റിപ്പോര്‍ട്ട് പറയപ്പെടുന്നുദേശീയ പരീക്ഷാ ഏജൻസി (NTA) കഴിഞ്ഞ ദിവസം നടത്തിയ നീറ്റ് യുജി പുനപരിശോധനയിൽ 52 ശതമാനം മാത്രമായിരുന്നു ഹാജർ. ശേഷിച്ചവർ വിട്ടുനിന്നത് ദുരൂഹമായിരിക്കയാണ്. മാത്രമല്ല യാതൊരു കാരണവും പറയാതെ എൻടിഎ വിദ്യാർത്ഥികളെ അയോഗ്യരാക്കിയതും സംശയം വർധിപ്പിക്കുന്ന സാഹചര്യമാണ്.

ബിഹാർ ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്നായി 93 പേരെ അയോഗ്യരാക്കി. എന്ത് ക്രമക്കേടാണ് നടന്നത് എന്നും അതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്നുമുള്ളത് വെളിപ്പെടുത്താതെ വിദ്യാർഥികൾക്കും പരിശീലന സ്ഥാപനങ്ങൾക്കും എതിരെ എന്ന നിലയ്കാണ് നടപടികള്‍ നീളുന്നത് എന്നതാണ് അരോപണ വിധേയമാവുന്നത് .സമയ കുറവിന്റെ എന്ന പേരിൽ ഗ്രേസ് മാർക്ക് നൽകിയവർക്ക് പ്രതിഷേധങ്ങളെ തുടർന്ന് പുനപരീക്ഷ നടത്തി എന്നാണ് എൻടിഎയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും വിശദീകരിച്ചത്.എന്നാൽ ഇങ്ങനെ ഗ്രേസ് മാർക്ക് നൽകാൻ പരീക്ഷാ ഏജൻസികൾക്ക് അധികാരമില്ലാത്തതാണ്. 

അവരിൽ ഒരു വിഭാഗമാണ് പുനപരീക്ഷയ്ക്ക് എത്താതിരുന്നത്. ഇവരുടെ പഴയ മാർക്ക് നിലനില്‍ക്കും എന്ന പ്രശ്നവുമുണ്ട്.1,563 ഉദ്യോഗാർത്ഥികൾക്കായാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) വീണ്ടും പരീക്ഷ നടത്തിയത്. ഈ 1,563 ഉദ്യോഗാർത്ഥികളിൽ 813 വിദ്യാർത്ഥികളാണ് വീണ്ടും പരീക്ഷ എഴുതിയത്.

ശനിയാഴ്ച വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച ഇ.ഒ.യു റിപ്പോർട്ടിൽ, അറസ്റ്റിലായ ഉദ്യോഗാർത്ഥികൾ താമസിച്ചിരുന്ന വീട്ടിൽ നിന്ന് ബിഹാർ പൊലീസ് പിടിച്ചെടുത്ത കത്തിച്ച പേപ്പറിന്റെ അവശിഷ്ടങ്ങളില്‍ നിന്ന് ഒരു സ്കൂളിന്റെ തനത് പരീക്ഷ കേന്ദ്ര കോഡും കണ്ടെത്തിയിട്ടുണ്ട്. ജാർഖണ്ഡിലെ ഹസാരിബാഗിലെ എൻടിഎയുടെ നിയുക്ത പരീക്ഷാ കേന്ദ്രമായിരുന്ന സിബിഎസ്ഇ‑അഫിലിയേറ്റ് ചെയ്ത സ്വകാര്യ സ്കൂളായ ഒയാസിസ് സ്കൂളാണ് ഇതെന്നും റിപ്പോർട്ടിലുണ്ട്. 

Eng­lish Summary:
The inves­ti­ga­tion team con­firmed that the ques­tion paper found burnt in Bihar was of NEET exam

You may also like this video:

Exit mobile version