Site iconSite icon Janayugom Online

കേരള സ്റ്റോറി കൃത്യമായ അജണ്ടയോടെ വിദ്വേഷം പ്രചരിപ്പിക്കുന്നു: എന്റർടൈമെന്റ് ജേണലിസ്റ്റ് അശ്വനി കുമാറിന്റെ റിവ്യു

കൃത്യമായ ഒരു അജണ്ടയിൽ പ്രവർത്തിക്കുന്ന സിനിമയാണ് ‘ദ കേരള സ്റ്റോറി’ എന്ന് എന്റർടൈമെന്റ് ജേണലിസ്റ്റ് അശ്വനി കുമാർ. കേരള സ്റ്റോറിക്ക് എങ്ങനെയാണ് സെൻസെർ ബോർഡ് അനുമതി നൽകിയതെന്ന് മനസിലാകുന്നില്ലെന്നും സനിമയെക്കുറിച്ചുള്ള തന്റെ റിവ്യൂവില്‍ അശ്വനി കുമാർ പറഞ്ഞു. സംവിധായകൻ സുദീപ്തോ സെൻ സമൂഹത്തിൽ വിഷം പ്രചരപ്പിക്കാനാണ് ചിത്രത്തിലൂടെ ഉദ്ദേശിക്കുന്നത്. സിനിമ പ്രേക്ഷകരുടെ സമയമോ പണമോ അർഹിക്കുന്നില്ല. ‘കേരള സ്റ്റോറി’ തന്നെ ഒരുപാട് ഡിസ്റ്റർബ് ചെയ്യിപ്പിച്ചു. വിദ്വേഷം പ്രചരിപ്പിക്കുന്നതും ഒരുപാട് പൊരുത്തക്കേടുള്ളതുമായ സിനിമയാണിത്. കൃത്യമായ അജണ്ടയിലാണ് സിനിമ പോകുന്നത്. പ്രകോപനപരമായ രംഗങ്ങൾ നിറഞ്ഞ ഈ സിനിമക്ക് താൻ പൂജ്യം റേറ്റിങ്ങാണ് നൽകുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

‘എ’ സർട്ടിഫിക്കറ്റോടെയാണെങ്കിലും സെൻസർ ബോർഡ് ഈ സിനമക്ക് എങ്ങനെ അനുമതി നൽകിയെന്ന് എനിക്ക് മനസിലാകുന്നില്ല. ഈ സിനിമക്ക് അനുമതി നൽകിയത് നിരുത്തരവാദപരവും അക്ഷരാർത്ഥത്തിൽ അവരുടെ ജോലിയോട് ചെയ്യുന്ന വഞ്ചനയുമാണ്. ഹിന്ദു പെൺകുട്ടികളെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്തി എന്ന കഥ പറയുകയാണെന്ന പേരിൽ സംവിധായകൻ സുദീപ്തോ സെൻ വിഷം പരത്തുകയാണ്. കഥയുടെ ഒരു ഭാഗം ശരിയാണ്, പക്ഷേ അത് അവതരിപ്പിക്കുന്നത് വിഷലിപ്തമായിട്ടാണ്. കേരള സ്റ്റോറി പ്രേക്ഷകരുടെ സമയവും പണവും അർഹിക്കുന്നില്ല എന്നും അശ്വനി കുമാർ ട്വിറ്ററില്‍ പങ്കുവച്ച റിവ്യൂവില്‍ പറഞ്ഞു.

 

Eng­lish Sam­mury: The Ker­ala Sto­ry Review by enter­tain­ment jour­nal­ist Ash­wani Kumar

Exit mobile version