അഖിലേന്ത്യാ കിസാൻ സഭ 30-ാം ദേശീയ സമ്മേളനത്തിന് ഇന്ന് കൊടിയിറങ്ങും. ഇന്ന് വൈകിട്ട് കാടംപ്പാടിയിൽ കർഷക റാലിയും പൊതുസമ്മേളനവും നടക്കും.
പൊതുസമ്മേളനം സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ. കെ നാരായണ, രാമകൃഷ്ണ പണ്ഡ, സംസ്ഥാന സെക്രട്ടറി ആർ മുത്തരശൻ, കിസാൻ സഭ നേതാക്കളായ രാജൻ ക്ഷീർസാഗർ, രാവുല വെങ്കയ്യ തുടങ്ങിയവർ പ്രസംഗിക്കും.
പ്രതിനിധി സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും. ഇന്നലെ പ്രവർത്തന റിപ്പോർട്ട്, ഭാവി പരിപാടികൾ എന്നിവയെ കുറിച്ച് ചർച്ച നടന്നു. കേരളത്തിൽ നിന്നും കരിയം രവി, ലെനു ജമാൽ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഇന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്ത് സമ്മേളനം പിരിയും.

