Site iconSite icon Janayugom Online

വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസ് ഇടിച്ചു; ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസ് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തിന് സമീപമാണ് അപകടം. ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശമായതിനാൽ ഇവിടെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 

തിരുവനന്തപുരത്തേക്ക് വരികയായിരുന്ന കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസും ബൈക്കും നേർക്കുനേർ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ മംഗലാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. 

Exit mobile version