Site icon Janayugom Online

അഫ്ഗാനിസ്ഥാനില്‍ നിന്ന് അവസാന ജൂതനും രക്ഷപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ ജീവിച്ചിരുന്ന അവസാന ജൂതവംശജന്‍ രാജ്യംവിട്ടു. താലിബാന്റെ അധികാര ആരോഹണത്തോടെ ഭയപ്പാടിലായതിനെ തുടര്‍ന്നാണ് 62 കാരനായ സെബുലോണ്‍ സിമന്റോവ് സ്വന്തം രാജ്യമായി കണ്ടിരുന്ന അഫ്ഗാനിസ്ഥാന്‍ ഉപേക്ഷിച്ചുപോയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒന്നുകില്‍ അവര്‍ തട്ടിക്കൊണ്ടുപോകും, അല്ലെങ്കില്‍ വധിച്ചെന്നിരിക്കും എന്ന ആശങ്ക സിമന്റോവ് പങ്കുവച്ചതായി വിവരം പുറംലോകത്തെ അറിയിച്ച മോത്തി ഖഹാന പറഞ്ഞതായി അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളും സ്ത്രീകളുമടങ്ങുന്ന 29 അയല്‍വാസികള്‍ക്കൊപ്പമാണ് സിമന്റോവ് സമീപരാജ്യത്തേക്ക് രക്ഷപ്പെട്ടതെന്ന് ഇവരുടെ യാത്രയ്ക്ക് ഒരുക്കങ്ങള്‍ ചെയ്തു നല്കിയ മോത്തി ഖഹാന വെളിപ്പെടുത്തുന്നു. താലിബാനല്ല ഇസ്‌ലാമിക് സ്റ്റേറ്റും അല്‍ഖ്വയ്ദയുമാണ് അദ്ദേഹത്തിന്റെ ഭീതി. ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന അവരുടെ ഭ്രാന്തമായ നിലപാടുകളെയും സിമന്റോവ് ഭയക്കുന്നുവെന്നും മോത്തി പറഞ്ഞു.

 


ഇതുംകൂടി വായിക്കു;താലിബാന്‍ ക്രൂരത; അഫ്ഗാനിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകനെ അടിച്ചുകൊന്നു


 

സിമന്റോവും സംഘവും രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ഇസ്രയേലി മാധ്യമമായ കാന്‍ ന്യൂസ് പങ്കുവച്ചിട്ടുണ്ട്. ഒരു ബസിലായിരുന്നു ഇവരുടെ യാത്ര. 2005ല്‍ ഭാര്യ ഇസാക്ക് ലെവിയുടെ മരണത്തിന് ശേഷം അഫ്ഗാനില്‍ അവശേഷിച്ച അവസാനത്തെ ജൂതനാണ് സിമന്റോ. 1959ല്‍ പടിഞ്ഞാറന്‍ നഗരമായ ഹെറാത്തില്‍ ജനിച്ച ഇദ്ദേഹം അഫ്ഗാനിസ്ഥാനെ സ്വന്തം നാടായാണ് വിശേഷിപ്പിച്ചിരുന്നത്.
eng­lish summary;The last Jew also escaped from Afghanistan after the Tal­iban takeover
you may also like this video;

Exit mobile version