കറുകച്ചാൽ പൊലീസ് സ്റ്റേഷൻ ചങ്ങനാശ്ശേരി മജിസ്ട്രേറ്റ് കോടതിയുടെ അധികാരപരിധിയിൽ നിലനിർത്തണമെന്ന് ആവശ്യപെട്ട് ചങ്ങനാശേരിയിലെ അഭിഭാഷകരും അഭിഭാഷക ക്ലർക്കുരും നടത്തുന്ന അനിശ്ചിതകാല സത്യഗ്രഹ സമരം ഒമ്പതാം ദിവസം പിന്നിട്ടു. ഒമ്പതാം ദിവസത്തെ സത്യഗ്രഹ സമരം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ മാധവൻ പിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള അർബൻ ആന്റ് റൂറൽ ഡെവലപ്മെന്റ് ഫൈനാൻസ് കോര്‍പറേഷൻ ചെയർമാൻ അഡ്വ.റെജി സക്കറിയ ഉദ്ഘാടനം ചെയ്തു. അഭിഭാഷകരായ കെ മാധവൻ പിള്ള, വി എസ് അശോക് , സുനിൽ കുമാർ,കെ പി പ്രശാന്ത്, ബോബി പി തോമസ്,ജോയൽ ടി സജി, കാവ്യമോൾ ബി എസ്, അഞ്ജന അശോകൻ, അഭിഭാഷക ക്ലര്‍ക്കുമാരായ ബിനോയ് പി എം ‚അശോക് കുമാർ ടി എസ് എന്നിവർ സത്യഗ്രഹം അനുഷ്ടിച്ചു
അഭിഭാഷക, അഭിഭാഷക ക്ലർക്ക് സമരം ഒമ്പതാം ദിവസം പിന്നിട്ടു

