വാഴക്കോട് കാട്ടാനയെ കൊന്ന കേസിൽ മുഖ്യപ്രതിയും കൂട്ടാളിയും കീഴടങ്ങി. മുഖ്യപ്രതിയും സ്ഥലമുടമയുമായ മണിയഞ്ചിറ റോയ്, സഹായി ജോബി എന്നിവരാണ് ഇന്നലെ രാവിലെ 11 ഓടെ മച്ചാട് റേഞ്ച് ഫോറസ്റ്റ് ഓഫിസിലെത്തി കീഴടങ്ങിയത്. ഇവരെ മച്ചാട് റേഞ്ച് ഓഫിസർ ശ്രീദേവി മധുസൂദനന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കഴിഞ്ഞ 14നാണ് റോയിയുടെ ഉടമസ്ഥതയിലുള്ള റബ്ബർ തോട്ടത്തിൽ കാട്ടാനയുടെ ജഡം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. വനം വകുപ്പിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ഇവര്‍ കാട്ടാനയെ കൊന്നു കുഴിച്ചുമൂടി ആനകൊമ്പുമായി കടന്നുകളയുകയായിരുന്നു, ആനക്കൊമ്പുമായി പിടിയിലായ പട്ടിമറ്റം സ്വദേശി അഖിൽ, വില്പനയ്ക്ക് സഹായിച്ച വിനയൻ, കടത്തി കൊണ്ടുപോയ വാഹനം എന്നിവ അന്വേഷണ സംഘത്തിന്റെ പിടിയിലായെങ്കിലും, ആനയുടെ ജഡം കുഴിച്ചിടാൻ ഉപയോഗിച്ച യന്ത്രങ്ങളോ, വാഹനങ്ങളോ പിടികൂടിയിട്ടില്ല. ചില പ്രതികൾ വിദേശത്തേക്ക് കടന്നതായും അഭ്യൂഹമുണ്ട്. പ്രതികളെ വാഴാനി ഫോറസ്റ്റ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരുന്നു.
english summary; The main accused and his accomplice surrendered in the case of killing the wild cat
you may also like this video;