Site iconSite icon Janayugom Online

രാഷ്ട്രീയ കേരളത്തിന്റെ മനസ് നിലമ്പൂരിൽ; വോട്ടെണ്ണൽ തുടങ്ങി

നിലമ്പൂരിന്റെ എംഎൽഎ ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. വോട്ടെണ്ണൽ ആരംഭിച്ചിരിക്കെ രാഷ്‌ട്രീയ കേരളത്തിന്റെ മനസ് നിലമ്പൂരിൽ.പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണുക. ആദ്യ സൂചനകൾ എട്ടരയോടെ പുറത്തുവരുമെന്നാണ് പ്രതീക്ഷ. 75.27% ആയിരുന്നു നിലമ്പൂരിലെ പോളിങ്. 1,74,667 പേര്‍ വോട്ടു ചെയ്തു. മണ്ഡലത്തിൽ ചരിത്രത്തിൽ ഇത്രയും കൂടുതല്‍പേർ വോട്ടു ചെയ്യുന്നത് ആദ്യം. 1500നടുത്ത് പോസ്റ്റൽ വോട്ടുകളുണ്ട്. പുരുഷൻമാരെ അപേക്ഷിച്ച് 12,631 സ്ത്രീകൾ അധികമായി വോട്ടു ചെയ്തത് അടിയൊഴുക്കുകളുടെ സൂചനയായി കാണുന്നവരുണ്ട്. 

Exit mobile version