Site iconSite icon Janayugom Online

‘മകളുടെ വരുമാനത്തിൽ ജീവിക്കുന്നുവെന്ന പരിഹാസം’; ടെന്നീസ് താരത്തിന്റെ കൊ ലപാതകത്തിൽ പിതാവിന്റെ മൊഴി പുറത്ത്

ടെന്നീസ് താരം രാധിക യാദവിന്റെ കൊലപാതകത്തിൽ പിതാവ് ദീപക് യാദവിശന്റ ഞെട്ടിക്കുന്ന മൊഴി പുറത്ത്. മകളുടെ വരുമാനത്തിലാണ് ജീവിക്കുന്നതെന്ന ഗ്രാമീണരുടെ പരിഹാസമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ട്. ഈയടുത്തായി ഇരുവരും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നുവെന്നാണ് റിപ്പോർട്ട്. പുതിയ ടെന്നീസ് അക്കാദമി പൂട്ടണമെന്ന് ദീപക് മകളോട് നിരന്തരമായി ആവശ്യപ്പെട്ടിരുന്നു. പാലുവാങ്ങാനായി വാസിർബാദ് ഗ്രാമത്തിലേക്ക് പോകുമ്പോഴെല്ലാം മകളുടെ വരുമാനത്തിലല്ലേ ജീവിക്കുന്നതെന്ന് പറഞ്ഞ് ആളുകൾ കളിയാക്കുമായിരുന്നുവെന്നും. ചിലർ മകളുടെ സ്വഭാവത്തെ ചോദ്യം ചെയ്തിരുന്നുവെന്നും പറയുന്നു. മകളെ താൻ ഉപദേശിച്ചിരുന്നുവെങ്കിലും കേൾക്കാൻ അവർ തയാറായില്ലെന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

ഹരിയാനയിലെ ഗുരുഗ്രാമിൽ ടെന്നീസ് താരം രാധിക യാദവ് കൊല്ലപ്പെട്ട സംഭവത്തിൽ മാതാവിന്റെ പങ്കും പൊലീസ് അന്വേഷിക്കുകയാണ്. കേസിലെ പ്രതിയായ പെൺകുട്ടിയുടെ പിതാവ് ദീപക് യാദവിനെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഗൗരവകരമായ കേസാണിതെന്നും ആഴത്തിലുള്ള അന്വേഷണം വേണമെന്നും കോടതി വ്യക്തമാക്കി.

രാധിക ടെന്നീസ് അക്കാദമി നടത്തുന്നതിലെ വൈരാഗ്യമാണ് കൊലപാതകത്തി​ലേക്ക് നയിച്ചതെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസർ വിനോദ് കുമാർ പറയുന്നത്.
അതേസമയം മറ്റെന്തെങ്കിലും കാരണം ഇതിന് പിന്നിലുണ്ടോയെന്ന് പരിശോധിക്കുന്നുണ്ട്. ദുരഭിമാന കൊലയാണോ നടന്നത് എന്നത് സംബന്ധിച്ചും വിശദമായ പരിശോധനയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകം നടക്കുമ്പോൾ ഇവരുടെ മാതാവും വീട്ടിലുണ്ടായിരുന്നു. കൊലപാതകം നടക്കുമ്പോൾ മാതാവ് ഒന്നാംനിലയിലുണ്ടായിരുന്നുവെന്ന് അമ്മാവൻ മൊഴി നൽകിയിരുന്നു.

Exit mobile version