Site iconSite icon Janayugom Online

ഭാര്യമാതാവിനെ മരുമകൻ തീകൊളുത്തി കൊ ന്നു; മരുമകനും മരിച്ചു

പാലായിൽ മരുമകൻ ഭാര്യമാതാവിനെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു. തീകൊളുത്തിയ മരുമകനും മരിച്ചു. അന്ത്യാളം സ്വദേശി സോമന്റെ ഭാര്യ നിർമ്മല (58), മരുമകൻ മനോജ് (42) എന്നിവരാണ് മരിച്ചത്. കുടുംബവഴക്കാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ചൊവ്വ രാത്രി ഏഴരയോടെ നിർമ്മലയുടെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. മൊബൈലിൽ ഭീഷണി സന്ദേശം അയച്ച ശേഷം 6വയസുള്ള മകനുമായി ഭാര്യയുടെ വീട്ടിൽ എത്തിയ മനോജ് വീട്ടിൽ ഉണ്ടായിരുന്ന നിർമ്മലയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ശേഷം സ്വയം ദേഹത്ത് പെട്രോൾ ഒഴിച്ച് തീ വയ്ക്കുകയും ചെയ്തു. സംഭവ സമയത്ത് നിർമ്മലയുടെ ഭർത്താവ് സോമരാജൻ വീട്ടിലുണ്ടായിരുന്നില്ല. നിർമ്മലയെ കൂടാതെ ഇവരുടെ അമ്മ കമലാക്ഷി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

Exit mobile version