റീ എഡിറ്റിംഗ് നടത്തിയ എമ്പുരാൻ ചിത്രത്തിൻറെ പുതിയ പതിപ്പ് ഇന്ന് തിയറ്ററുകളിലെത്തില്ല. സാങ്കേതിക കാരണങ്ങൾ കാരണമാണ് മാറ്റം വൈകുന്നത്. ഇന്ന് വൈകിട്ടോടെ പുതിയ എമ്പുരാൻറെ പതിപ്പ് തിയറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.സംഘ്പരിവാറിൻറെ പ്രതിഷേധത്തെത്തുടർന്ന് ചിത്രത്തിലെ 17 ഭാഗങ്ങൾ നീക്കം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഗർഭിണിയെ ബലാത്സംഗം ചെയ്യുന്നത് ഉൾപ്പെടെയുള്ള ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.
പുതിയ എമ്പുരാൻ ഇന്ന് തിയറ്ററുകളിലെത്തില്ല
