Site icon Janayugom Online

യുഡിഎഫിന് തിരിച്ചടി; കോട്ടയം നഗരസഭയിൽ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി

കോട്ടയം നഗരസഭയിൽ യുഡിഎഫിന് തിരിച്ചടി. എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ഇതോടെ യു ഡി എഫിന് ഭരണം നഷ്ടപ്പെട്ടു. മുപ്പത് പേരില്‍ 29 അംഗങ്ങള്‍ അനുകൂലിച്ച് വോട്ട് ചെയ്തത്. ഒരു വോട്ട് അസാധുവായി. ബിജെപി അംഗങ്ങളും പിന്തുണച്ചു. 

21 എൽ ഡി എഫ് അംഗങ്ങളും, 8 ബിജെപി അംഗങ്ങളും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ട് രേഖപ്പെടുത്തിയത്. യു ഡി എഫിന്റെ 22 അംഗങ്ങളും നടപടികളിൽ നിന്ന് വിട്ടു നിന്നിരുന്നു. നഗരകാര്യ ജോയിൻ്റ് ഡയറക്ടറുടെ അദ്ധ്യക്ഷതയിലാണ് പ്രമേയാവതരണം നടന്നത്.

ENGLISH SUMMARY:The no-con­fi­dence motion brought by the LDF in the Kot­tayam munic­i­pal­i­ty was passed.
You may also like this video

Exit mobile version