Site iconSite icon Janayugom Online

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു; കേരളത്തിൽ 430 ആക്ടീവ് കേസുകൾ

രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം ആയിരം കടന്നു. ഏറ്റവും ഒടുവിൽ പുറത്ത് വന്ന കണക്കുകൾ പ്രകാരം കേസുകളുടെ എണ്ണം 1009 ആയി വര്‍ദ്ധിച്ചു. മെയ് 19 മുതൽ കേരളത്തിൽ 335 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായത്. നിലവിൽ കേരളത്തിൽ ആകെ 430 ആക്ടീവ് കേസുകളാണുള്ളത്. രാജ്യത്താകെ മെയ് 19 ന് ശേഷം കൂടിയത് 752 കേസുകളാണ്. അതില്‍ 305 പേർ രോ​ഗമുക്തരായതായി കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 

ദക്ഷിണേഷ്യയിൽ കൊവിഡ് കേസുകളിലുണ്ടായ വർധനവിന് കാരണം ജെ എൻ 1 വേരിയന്‍റ് വ്യാപിക്കുന്നതാണ്. ഈ വേരിയന്‍റ് വളരെ സജീവമാണെങ്കിലും ലോകാരോഗ്യ സംഘടന ഇതുവരെ ഇതിനെ ആശങ്കാജനകമായ വേരിയന്‍റായി തരംതിരിച്ചിട്ടില്ലെന്ന് വിദഗ്ധർ പറഞ്ഞു. സാമുഹ്യപരമായി ആർജ്ജിച്ച രോഗപ്രതിരോധ ശേഷി ഗുരുതര രോഗം തടയുമെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അനാവശ്യ ആശുപത്രി സന്ദർശനങ്ങൾ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.

Exit mobile version