സംസ്ഥാനത്ത് തീവ്ര വോട്ടര്‍പട്ടിക പരിഷ്കരണ നടപടികളുടെ ഭാഗമായി കണ്ടെത്താന്‍ കഴിയാത്തവരുടെ എണ്ണം 21 ലക്ഷം കടന്നു. 21,45,011 അണ്‍കളക്ടഡ് ഫോമുകളാണ് ഇന്നലെ വൈകിട്ട് വരെ രേഖപ്പെടുത്തിയതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ അറിയിച്ചു. 2,70,22,663 ഫോമുകള്‍ ഡിജിറ്റൈസ് ചെയ്തു. ഇതോടെ വിതരണം ചെയ്ത ഫോമുകളുടെ 97.03% ഫോമുകളും ഡിജിറ്റൈസിങ് പൂര്‍ത്തിയാക്കിയെന്നും ഫോമുകള്‍ ഇനിയും മടക്കി നൽകിയിട്ടില്ലാത്തവർ എത്രയും വേഗം പൂരിപ്പിച്ച് ബിഎൽഒമാരെ ഏല്പിക്കണമെന്നും ഡോ. രത്തൻ യു കേൽക്കർ അറിയിച്ചു.
സംസ്ഥാനത്ത് കണ്ടെത്താത്തവരുടെ എണ്ണം 21 ലക്ഷം കടന്നു

