Site iconSite icon Janayugom Online

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള പ്രതിപക്ഷ യോഗത്തിന് പട്നയില്‍ തുടക്കമായി

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള മെനയുന്നതിന് 16 പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള യോഗം പട്നയില്‍ തുടങ്ങി.രാവിലെ 11 തുടങ്ങിയ യോഗം 3.30 നീളും. ഇതിന് ശേഷം സംയുക്ത പത്രസമ്മേളനവും ഉണ്ടായിരിക്കും.

അടുത്ത യോഗത്തിനുള്ള സ്ഥലവും തീയതിയും തീരുമാനിച്ചാകും ആദ്യ യോഗം പരിയുക. യോജിച്ച് പ്രവര്‍ത്തിക്കുന്നതിനുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കുന്നതിലേക്ക് ആദ്യം യോഗം കടക്കില്ലെന്നാണ് സൂചന. ഫെഡറലിസത്തിനു നേരെയുള്ള കടന്നാക്രമണങ്ങള്‍, കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം ‚ഭരണഘടനാ മൂല്യങ്ങളെയും തത്വങ്ങളെയും ഇകഴ്ത്തല്‍ ഡല്‍ഹിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്‍റെ അധികാരം നിയന്ത്രിച്ചുള്ള ഓര്‍ഡിനന്‍സ് തുടങ്ങി മോഡി സര്‍ക്കാര്‍ പിന്തുടരുന്ന ജനാധിപത്യ വിരുദ്ധത നയങ്ങളെയും നപടികളെയും കൂട്ടായി എതിര്‍ക്കാര്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ധാരണയാകും.

ലോക്സഭാ തെരഞ്ഞെടുപ്പിന് 11 മാസംമാത്രം ശേഷിക്കേ ഈ വിഷയങ്ങള്‍ ഉയര്‍ത്തി രാജ്യവ്യാപക പ്രചാരണത്തിലേക്ക് കടക്കുന്നതിനെക്കുറിച്ചും യോഗം ആലോചിക്കും. ഇതോടൊപ്പം സാധാരണ ജനങ്ങളുടെ നിത്യജീവിതത്തെ ബാധിക്കുന്ന വിലക്കയറ്റം, ഇന്ധന വിലവര്‍ധന, തൊഴിലില്ലായ്മ, അതിഥി തൊഴിലാളികള്‍ക്കും മറ്റും ട്രെയിന്‍ യാത്ര അപ്രാപ്യമാക്കുംവിധം തെറ്റായ റെയില്‍ നയം, വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍, ആഭ്യന്തര സുരക്ഷയില്‍ സംഭവിച്ച ഗുരുതര വീഴ്ചകള്‍ തുടങ്ങിയ വിഷയങ്ങളും മോഡി സര്‍ക്കാരിനെതിരെ ആയുധമാക്കാന്‍ തീരുമാനമുണ്ടാകും.

രാജ്യത്ത് രണ്ട് ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് നടക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി.കോൺഗ്രസ് രാജ്യത്തെ ഒന്നിപ്പിക്കുമെന്ന് പറയുമ്പോൾ ബിജെപിയും ആര്‍എസ് എസും രാജ്യത്തെ തകർക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. പ്രതിപക്ഷ പാർട്ടികൾ ഒറ്റക്കെട്ടായി ബിജെപിയെ പരാജയപ്പെടുത്തുമെന്നും ബിഹാറിലെ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ രാഹുൽ ഗാന്ധി പറഞ്ഞു.ബിഹാറിലെ ജനങ്ങൾ കോൺഗ്രസിന്റെ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നുണ്ടെന്നും അത് ആഴത്തിൽ മനസ്സിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

വിദ്വേഷവും അക്രമവും പ്രചരിപ്പിക്കാനാണ് ബിജെപി പ്രവർത്തിക്കുന്നതെന്നും അതേസമയം ജനങ്ങളെ ഒന്നിപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. വെറുപ്പല്ല, വിദ്വേഷത്തെ കൊല്ലാൻ സ്നേഹത്തിന് മാത്രമേ കഴിയൂ എന്ന് കോൺഗ്രസ് വിശ്വസിക്കുന്നുണ്ടെന്നും അതിനാലാണ് ഞങ്ങൾ സ്നേഹത്തെക്കുറിച്ച് സംസാരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം ഒന്നിച്ച് ബിജെപിയെ പരാജയപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി നേതാക്കൾ കർണാടകയിൽ വലിയ പ്രസംഗങ്ങൾ നടത്തിയതും ഓരോ മൂലയിലും സന്ദർശനം നടത്തിയതും നിങ്ങൾ കണ്ടിട്ടുണ്ടാകും.

തങ്ങൾ വൻ വിജയം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു. പക്ഷേ അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി നിന്നതോടെ ബിജെപി അപ്രത്യക്ഷമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ബിജെപി നേതാക്കൾ കർണാടകയിൽ വലിയ പ്രസംഗങ്ങൾ നടത്തിയതും ഓരോ മൂലയിലും സന്ദർശനം നടത്തിയതും നിങ്ങൾ കണ്ടിട്ടുണ്ടാകും. തങ്ങൾ വൻ വിജയം നേടുമെന്നും ബിജെപി പറഞ്ഞിരുന്നു.

പക്ഷേ അവിടെ സംഭവിച്ചത് നിങ്ങൾ കണ്ടു. കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടായി നിന്നതോടെ ബിജെപി അപ്രത്യക്ഷമായെന്നും രാഹുൽ ഗാന്ധി പറഞ്ഞു. തെലങ്കാന, മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നിവിടങ്ങളിലും കോൺഗ്രസ് വിജയം നേടുമെന്നും രാഹുൽ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Eng­lish Summary:
The oppo­si­tion meet­ing to defeat the BJP in the Lok Sab­ha elec­tions has start­ed in Patna

You may also like this video: 

Exit mobile version