കാട്ടാന റോഡിലേക്ക് മറിച്ചിട്ട പന ദേഹത്തേക്ക് വീണ് ബൈക്ക് യാത്രികയ്ക്ക് ദാരുണാന്ത്യം. കോതമംഗലം നേര്യമംഗലം ചെമ്പന്‍കുഴിയിലാണ് അപകടം. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി ആന്‍മേരി(21) ആണ് മരിച്ചത്. ബൈക്കോടിച്ചിരുന്ന അല്‍ത്താഫ് അബൂബക്കര്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ആന പിഴുതെറിഞ്ഞ പന ബൈക്കിന് മുകളിലേക്ക് വീഴുകയായിരുന്നു. ഉടന്‍ തന്നെ അല്‍ത്താഫ് കരഞ്ഞ് ബഹളം വച്ചതോടെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്ന് വനപാലകരെത്തുകയും ഇരുവരെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ആന്‍മേരിയുടെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.