മരംവെട്ടു തൊഴിലാളി മരംവെട്ടുന്നതിടെ കാൽ വഴുതി വീണ് ചികിത്സയിലിരിക്കെ മരിച്ചു.പാണാവള്ളി ഗ്രാമപഞ്ചായത്ത് 3-ാം വാർഡ് വലിയ തറയിൽ കുഞ്ഞുമണിയാണ് (68) മരിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പത്ത് മണിയോടെ വാഴത്തറവെളി ആഫീസ് പറമ്പിൽ ഒരു വീട്ടിലെ തേക്ക് മരം മുറിയ്ക്കുന്നതിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ പൂച്ചാക്കലെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. പിന്നീട് കോട്ടയം മെഡിയ്ക്കൽ കോളേജിലേയ്ക്ക് മാറ്റിയെങ്കിലും ഇന്നലെ രാവിലെ മരിച്ചു.