ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അടക്കം എതിർ കക്ഷികളാക്കി ഹൈക്കോടതിയിൽ ഹർജി. ജസ്റ്റിസ് മേരി ജോസഫ് പരിഗണിക്കുന്ന കേസുകളുടെ എണ്ണം 20 ആയി വെട്ടിക്കുറച്ചതിനെതിരെയാണ് ഹർജി. ഹൈക്കോടതി അഭിഭാഷകൻ യശ്വന്ത് ഷേണായിയാണ് ഹർജിക്കാരൻ.
ജഡ്ജിമാർ പരിഗണിക്കേണ്ട ഹർജികളുടെ എണ്ണത്തിലുൾപ്പെടെ കൃത്യമായ മാനദണ്ഡം വേണമെന്ന് ഹർജിയിൽ ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. ജഡ്ജിമാരുടെ പരിഗണനാ വിഷയം നിശ്ചയിക്കുമ്പോൾ തുല്യത ലംഘിക്കാൻ ചീഫ് ജസ്റ്റിസിന് കഴിയില്ലെന്നും ഹർജിയിൽ പറയുന്നു. 50 ഹർജികളെങ്കിലും ഓരോ ബഞ്ചും പരിഗണിക്കാൻ ഉത്തരവിടണമെന്നും ആവശ്യമുണ്ട്.
ഹർജി ജസ്റ്റിസ് ഷാജി പി ചാലിയുടെ കോടതി മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. അഭിഭാഷകനെ നിയോഗിക്കാൻ ഹൈക്കോടതി രജിസ്ട്രാർ ജനറലിന് നിർദേശവും നൽകി.
English Summary: The petition made the Chief Justice and the judge as opposite parties
You may also like this video