Site iconSite icon Janayugom Online

ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു

തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിന് വെടിയേറ്റു. രഞ്ജിത്ത് എന്ന യുവാവിനെ എയർഗൺ ഉപയോഗിച്ചാണ് വെടിവച്ചത്. ബന്ധുവായ സജീവ് എന്നയാളാണ് വെടിവച്ചതെന്ന് പൊലീസ് പറയുന്നു. പരിക്കേറ്റ രഞ്ജിത്തിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കാട്ടാക്കട പൊലീസ് സ്റ്റേഷൻ പരിധിയിൽ തൂങ്ങാംപാറയിലാണ് സംഭവം. എന്നാൽ ഇയാളുടെ പരിക്ക് ​ഗുരുതരമല്ല. ഫോൺ ചോദിച്ചിട്ട് കൊടുക്കാത്ത വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വിവരം. തിരുവനന്തപുരത്തുള്ള ഒരു ബാറിൽ ജോലി ചെയ്തുവരികയാണ് അജിത്ത്. സജീവൻ സെക്യൂരിറ്റി ജോലിക്കാരനാണ്.

Exit mobile version