Site iconSite icon Janayugom Online

പള്ളിയുടെ നേര്‍ച്ചപെട്ടി കുത്തി തുറന്ന പ്രതികളെ പൊലീസ് പിടികൂടി

accusedaccused

നെടുങ്കണ്ടം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ പാരിഷ് ഹാളില്‍ നിന്നും നേര്‍ച്ചപെട്ടിയും യൂപിഎസ് ബാറ്ററിയും മോഷണം നടത്തിയ യുവാക്കള്‍ അറസ്റ്റില്‍. നെടുങ്കണ്ടം സ്വദേശികളായ നെടുങ്കണ്ടം സ്വദേശികളായ ഓരുങ്കല്‍ ഷൈമോന്‍(19), കൃഷ്ണവിലാസം ദേവരാജ്(20), മാടത്താനിയില്‍ അഖില്‍(18), മന്നിക്കല്‍ ജമിന്‍(20), ചിറക്കുന്നേല്‍ അന്‍സില്‍(18), കുഴിപ്പില്‍ സുജിത്(19) എന്നിവരെയാണ് പിടികൂടിയത്. അറസ്റ്റ് ചെയ്യുന്ന സമയത്ത് പ്രതികളില്‍ നിന്നും കഞ്ചാവ് പിടികൂടുകയും ചെയ്തു. കഴിഞ്ഞ 11നാണ് മോഷണം നടന്നത്.

നെടുങ്കണ്ടം സെബാസ്റ്റ്യന്‍സ് പള്ളിയുടെ നിര്‍മ്മാണം നടക്കുന്നതിനാല്‍ ആരാധന പള്ളിയുടെ പാരിഷ് ഹാളിലാണ് നടക്കുന്നത്. ഇവിടെ വെച്ചിരുന്ന നേര്‍ച്ചപെട്ടി കുത്തി തുറന്ന് തുക അപഹരിക്കുകയും രണ്ട് യൂപിഎസ് ബാറ്ററിയുമാണ് പ്രതികള്‍ മോഷ്ടിച്ചത്. തിങ്കളാഴ്ച രാവിലെ കുര്‍ബാനയ്ക്കായി എത്തിയ വികാരി നേര്‍ച്ചപ്പെട്ടിയുടെ പൂട്ട് തകര്‍ത്തതായി കാണുകയായിരുന്നു. സിസിടിവിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ എട്ടിനും 11നും രണ്ട് ദിവസങ്ങളിലായി പള്ളിയുടെ ജനാല തുറന്ന് അകത്ത് കയറി മോഷണം നടത്തിയതായി കണ്ടെത്തി. ആദ്യ ദിവസം ഒരു ബാറ്ററിയും പിന്നീടുളള ദിവസം നേര്‍ച്ചപെട്ടിയും മറ്റൊരു ബാറ്ററിയും പ്രതികള്‍ മോഷ്ടിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് നല്‍കിയ പരാതിയില്‍ മേലാണ് പ്രതികളെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തത്. 

മേഖലയില്‍ മുമ്പ് നടന്ന മോഷണവുമായി പ്രതികള്‍ക്ക് ബന്ധമുണ്ടോയെന്ന അന്വേഷണത്തിലാണ് നെടുങ്കണ്ടം പൊലീസ്. മോഷ്ടാക്കളെ പള്ളിയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. നെടുങ്കണ്ടം എസ്എച്ച്ഒ ബി.എസ് ബിനു, എസ്.ഐമാരായ റസാഖ്, ചാക്കോ, സജീവ്, എ.എസ്.ഐ ജേക്കബ്, ഉദ്യോഗസ്ഥരായ അഭിലാഷ്, ജയന്‍, അജോ, രഞ്ജിത്, അനീഷ്, ദീപു, സഞ്ചു, ജോസ് സെബാസ്റ്റിയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

Eng­lish Sum­ma­ry: The police arrest­ed the accused who broke offer­ing box of the church

You may also like this video

Exit mobile version