പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പെരുങ്കടവിള ചുള്ളിയൂർ വിജി ഭവനിൽ സുജി(33) ആണ് മരിച്ചത്. പാറശ്ശാല റെയിൽവെ പൊലീസ് സ്റ്റേഷനിലെ സിപിഒ ആയിരുന്നു ഇവർ. ഇന്ന് വൈകിട്ട് 4 മണിയോടെയാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മാരായമുട്ടം പൊലീസ് പറഞ്ഞു.
ഭർത്താവ്.അനിൽകുമാർ,രണ്ട് മക്കളാണുള്ളത്.
പൊലീസ് ഉദ്യോഗസ്ഥയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

