Site iconSite icon Janayugom Online

ഒന്നരവർഷം മുൻപ് കാണാതായ ആളുടെ മൃതദേഹം വനത്തിൽ നിന്ന് കണ്ടെടുത്തു; ദൃശ്യം മോഡൽ കൊലപാതകത്തിൻറെ ചുരുളഴിച്ച് പൊലീസ്

ഒന്നരവർഷം മുൻപ് നടന്ന ഒരു കൊലപാതകത്തിൻറെ ചുരുളഴിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസ്.ഒന്നരവർഷം മുൻപാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കാണാതായത്. ഹേമചന്ദ്രനെ കൊലപ്പെടുത്തിയ ശേഷം ചേരമ്പാടിയിലെ വനത്തിൽ കുഴിച്ചിടുകയായിരുന്നു. 22 ദിവസം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളജ് ഇൻസ്പെക്ടർ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. 

സാമ്പത്തികതർക്കമാണ് കൊലപാതകത്തിന് കാരണണമെന്നാണ് പ്രാഥമിക നിഗമനം. വയനാട് സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രൻ കോഴിക്കോട് മെഡിക്കൽ കോളജിന് സമീപത്താണ് തമാസിച്ചിരുന്നത്. ഒന്നര വർഷം മുൻപ് രണ്ട് പേർ വീട്ടിലെത്തി ഹേമചന്ദ്രനെ കൂട്ടിക്കൊണ്ട് പോയി. പിന്നീട് ഇയാളെ കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് ഹേമചന്ദ്രൻറെ ഭാര്യ കോഴിക്കോട് മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു. 

കേസുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത ചിലർ മൃതദേഹം ചേരമ്പാടിയിൽ കുഴിച്ചിട്ടിട്ടുണ്ട് എന്ന് മൊഴി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് പൊലീസ് ഇവിടെ തെരച്ചിൽ നടത്തിയത്. കേസിൽ നിലവിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാൽ മുഖ്യപ്രതി ഉൾപ്പെടെ രണ്ട് പേരെ കൂടി പിടികൂടാനുണ്ട്. ഇതിൽ മുഖ്യപ്രതി വിദേശത്താണെന്നാണ് വിവരം. ഇയാൾക്കായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. 

Exit mobile version