രാജ്യത്തെ വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു. 41 രൂപയാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറുകളുടെ വില 1767–1769 രൂപയാകും. ഡൽഹിയിൽ 1762 രൂപയായിരിക്കും. ചെന്നൈയിലെ വില 1921 രൂപയാണ്. മാർച്ചില്ർ വാണിജ്യ സിലിണ്ടറുകളുടെ വില 6 രൂപ വർധിപ്പിച്ചിരുന്നു. വിപണിയിലെ ചാഞ്ചാട്ടമാണ് ഇപ്പോൾ വില കുറയാൻ കാരണമായത്. അതേസമയം പാചകവാതക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല
വാണിജ്യ സിലിണ്ടറുകളുടെ വില കുറച്ചു

