രാവിലെ പെയ്ത മഴക്ക് ശമനമായതോടെ നിലമ്പൂരിൽ കുതിച്ചുയർന്നു പോളിങ് ശതമാനം. രാവിലെ മുതൽ ബൂത്തുകളിലെല്ലാം വോട്ടർമാരുടെ നീണ്ട നിരയുണ്ട്. തികഞ്ഞ വിജയ പ്രതീക്ഷയിലാണ് സ്ഥാനാർത്ഥികൾ. ആകെ 2.32ലക്ഷം വോട്ടര്‍മാരാണ് മണ്ഡലത്തിലുളളത്. 10 സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്. രാവിലെ ഏഴുമണിക്ക് വോട്ടെടുപ്പ് ആരംഭിച്ചപ്പോള്‍ തന്നെ ബൂത്തുകള്‍ക്ക് മുന്നില്‍ നീണ്ട നിര രൂപപ്പെട്ടിരുന്നു. ഇടവിട്ട് പെയ്ത മഴയൊന്നും വോട്ടര്‍മാരുടെ ആവേശത്തിന് തടസമായില്ല. ഇതോടെ 2021ലെ വോട്ടിങ് ശതമാനമായ 75.23 മറികടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികൾ. ഇതുവരെയുള്ള കണക്കുകൾ പ്രകാരം നിലമ്പൂർ – 46%, വഴിക്കടവ് – 45.50%, മൂത്തേടം – 46.30%, എടക്കര – 45.80%, പോത്തുകല്ല്, 45.30%, ചുങ്കത്തറ – 45.00%, കരുളായി – 44.00%, അമരമ്പലം – 46.00% എന്നിങ്ങനെയാണ് വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
മഴക്ക് ശമനമായി; നിലമ്പൂരിൽ പോളിങ് 50 ശതമാനം പിന്നിട്ടു

