Site icon Janayugom Online

കനയ്യകുമാറിനെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍

kanhaiah kumar

സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗവും ജെഎന്‍യു യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യകുമാറിനെ കുറിച്ച് പ്രചരിക്കുന്നത് തെറ്റായ വാര്‍ത്തകള്‍. പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കുന്ന അദ്ദേഹം കേന്ദ്ര ആസ്ഥാനമായ അജോയ് ഭവനില്‍ നടന്ന പാര്‍ട്ടി യോഗത്തില്‍ പങ്കെടുത്തിരുന്നു.


ഇതുകൂടി വായിക്കാം: കോൺഗ്രസിലേക്കെന്ന വാർത്ത നിഷേധിച്ച് കനയ്യ കുമാർ


ഇന്നലെ വീണ്ടും ഡല്‍ഹിയിലെത്തിയ കനയ്യ അജോയ് ഭവനിലെത്തി പാര്‍ട്ടി — യുവജന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കനയ്യയെകുറിച്ചുള്ള വാര്‍ത്തകള്‍തെറ്റായവ ആണെന്നും താനുമായി ഫോണില്‍ സംസാരിച്ചുവെന്നും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഫെയ്സ്ബുക്കില്‍ കുറിച്ചു. അജോയ്ഭവനിലെത്തിയ കനയ്യയുമൊത്തുള്ള ചിത്രം എഐവൈഎഫ് ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ ഉള്‍പ്പെടെയുള്ളവരും പങ്കുവച്ചിട്ടുണ്ട്.

Eng­lish Sum­ma­ry: The rumors cir­cu­lat­ing about Kanayyaku­mar are false

You may like this video also

Exit mobile version