Site iconSite icon Janayugom Online

മരം ഒടിഞ്ഞുവീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം

അയൽവാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞു വീണ് രണ്ടാം ക്ലാസുകാരിക്ക് ദാരുണാന്ത്യം.
നാവായിക്കുളം കുടവൂർ എൻഎൻബി ഹൗസിൽ സഹദിന്റെയും നാദിയയുടെയും മകൾ റിസ്‌വാന (ഏഴ്)യാണ് മരണപ്പെട്ടത്. ഞായറാഴ്ച രാവിലെ പത്തു മണിയോടെയായിരുന്നു സംഭവം.
ഒന്നര വയസുള്ള സഹോദരി വീടിനു പിറകിൽ കളിച്ചു കൊണ്ടിരിക്കെ മരം ഒടിയുന്ന ശബ്ദം കേട്ട് സഹോദരിയെ രക്ഷിക്കാൻ ഓടിയെത്തിയ റിസ്‌വാനയുടെ ദേഹത്ത് മരം വീണാണ് അപകടം സംഭവിച്ചത്.
സഹോദരി അത്ഭുതകരമായി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ റിസ്‌വാനയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Exit mobile version