ബിജെപി ഇതര പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം ഐക്യയോഗം മാറ്റിവെച്ചു. ജൂലൈയ് 13, 14 തീയതികളില്‍ ബെംഗളൂരുവില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റി വെച്ചത്. രണ്ടാംഘട്ട യോഗം 17, 18 തീയതികളില്‍ ബംഗളൂരുവില്‍ നടക്കും. വിവിധ നിയമസഭാ സമ്മേളനങ്ങളും പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനവും നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് തീയതികളില്‍ മാറ്റം വരുത്തിയത്. എൻസിപിയുടെ പിളര്‍പ്പ് പ്രതിപക്ഷ പാര്‍ട്ടി ഐക്യത്തെ ഒരുതരത്തിലും ബാധിക്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
പാര്‍ലമെന്‍റില്‍ മണ്‍സൂണ്‍ സമ്മേളനത്തിന് ശേഷം അടുത്ത യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.കര്‍ണാടകയിലെ ബജറ്റ് സമ്മേനത്തിന്‍റെ പശ്ചാത്തലത്തിലാണ് യോഗം മാറ്റിയിരിക്കുന്നതെന്നും ജെഡിയു വക്താവ് കെ സി ത്യാഗി അറിയിച്ചു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറും, ആര്‍ജെഡി നേതാവും ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും ബെംഗളൂരു സമ്മേളനം മാറ്റിവെയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബീഹാറിലെ മറ്റൊരു പാര്‍ട്ടിയായ ജെഡിയുവും സമാന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.
പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാം യോഗം ജൂലൈ 13,14 തീയതികളില്‍ ബെംഗളൂരുവിലായിരിക്കും നടക്കുകയെന്നത് എന്‍സിപി നേതാവ് ശരദ് പവാറാണ് കഴിഞ്ഞ വ്യാഴാഴ്ച പ്രഖ്യാപിച്ചിരുന്നത്. രണ്ടാം യോഗം ഷിംലയില്‍ നടക്കും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ജൂണ്‍ 23ന് ബീഹാറിന്‍റെ തലസ്ഥാനമായ പട്നയില്‍ ആദ്യ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നത്
English Summary:
The second unity meeting of opposition party leaders was postponed
You may also like this video: