അനന്തപുരിയിലെ ഏഴ് ദിവസം നീണ്ട് നിന്ന ഓണം വാരാഘോഷങ്ങൾക്ക് സമാപനമായി. സമാപന ഘോഷയാത്രയിൽ ആയിരത്തിലധികം കലാകാരൻമാർ അണിനിരക്കുന്ന 60ഓളം നിശ്ചലദൃശ്യങ്ങളാണ് ഒരുങ്ങുന്നത്. സമാപന ഘോഷയാത്ര കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഫ്ലാഗ് ഓഫ് ചെയ്തു. എല്ലാവർക്കും നമസ്കാരം എന്ന് പറഞ്ഞാണ് അദ്ദേഹം പ്രസംഗിച്ചു തുടങ്ങിയത്. കൂടാതെ ഗവർണർ മുഖ്യമന്ത്രിയെ സഹോദരനെന്നാണ് അഭിസംബോധന ചെയ്തത്. നൽകിയ ബഹുമാനത്തിന് നന്ദിയെന്നും പിണറായിയുടെ നേതൃത്വത്തിൽ സംസ്ഥാനം കൂടുതൽ അഭിവൃദ്ധിയോടെ മുന്നോട്ട് പോകട്ടെയെന്നും പറഞ്ഞു. ആയിരക്കണക്കിന് ആളുകളാണ് ഘോഷയാത്ര കാണാൻ വഴിയരികിൽ കാത്തുനിൽക്കുന്നത്.
ഏഴ് ദിവസം നീണ്ട് നിന്ന വാരാഘോഷങ്ങൾക്ക് സമാപനം; തിരുവനന്തപുരത്തെ ഓണം സമാപനഘോഷയാത്ര ഗവർണർ ഫ്ലാഗ് ഓഫ് ചെയ്തു

