മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കാൻ സാധ്യതയുണ്ടെന്ന് ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു. അണക്കെട്ടിലെ ജലനിരപ്പ് റൂൾ കർവ് പരിധിയായ 136 അടിയിലേക്ക് ഉയരുന്ന സാഹചര്യത്തിലാണ് ഈ മുന്നറിയിപ്പ്. പെരിയാറിന്റെ തീരത്ത് താമസിക്കുന്ന എല്ലാ ആളുകളോടും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്. മാറിത്താമസിക്കുന്നതിനായി ഇരുപതിലധികം ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ നാളെ തുറക്കാൻ സാധ്യത; ജാഗ്രതാ മുന്നറിയിപ്പ്

