രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള പോരാട്ടത്തില്‍ മറ്റാരേക്കാളും പങ്ക് അവകാശപ്പെടാനാകുന്നത് കമ്മ്യൂണിസ്റ്റുകാര്‍ക്കാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ പറഞ്ഞു. സിപിഐയുടെ 97ാം സ്ഥാപകദിനാഘോഷത്തിന്റെ ഭാഗമായി കേന്ദ്ര കമ്മിറ്റി ഓഫീസായ അജോയ് ഭവനില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂര്‍ണ സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ആദ്യം ഉന്നയിച്ചത് സിപിഐയാണ്. 1925ല്‍ രൂപീകരിച്ച ആര്‍എസ്എസ് സ്വാതന്ത്ര്യസമരത്തില്‍ ഒരു പങ്കും വഹിച്ചില്ലെന്ന് മാത്രമല്ല, സാമുദായിക സംഘര്‍ഷങ്ങളിലൂടെ രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തതെന്നും ഡി രാജ പറഞ്ഞു.
ദിനാഘോഷത്തിന്റെ ഭാഗമായി അജോയ് ഭവന് മുന്നില്‍ ഡി രാജ പതാക ഉയര്‍ത്തി. ഘാട്ടെ ഹാളില്‍ നടന്ന ചടങ്ങില്‍ സിപിഐ ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് വാര്‍ഷ്‌ണെ, എഐഎസ്എഫ് ജനറല്‍ സെക്രട്ടറി വിക്കി മഹേശരി, എന്‍ ചിദംബരം തുടങ്ങിയവരും സംസാരിച്ചു. ദീര്‍ഘകാലമായി സിപിഐ ആസ്ഥാനത്ത് ഓഫീസ് ചുമതലകളില്‍ പ്രവര്‍ത്തിക്കുന്ന ബാലകൃഷ്ണന്‍, അനില്‍ രജിംവാലെ, രാജന്‍ എന്നിവരെ ഡി രാജ ഷാള്‍ അണിയിച്ച് ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു.
ENGLISH SUMMARY:The slogan of complete independence was first raised by CPI: D Raja
You may also like this video