Site iconSite icon Janayugom Online

അമ്മയെ കഴു ത്തറുത്ത് കൊ ലപ്പെടുത്തിയ ശേഷം മകന്‍ തൂങ്ങി മരിച്ചു

palakkadpalakkad

പാലക്കാട് ഒറ്റപ്പാലം പാലപ്പുറത്ത് മകൻ അമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം മകന്‍ ആത്മഹത്യ ചെയ്തു. ഇന്നു രാവിലെ 9.15 ഓടെ സരസ്വതിയമ്മയുടെ ചെറിയ മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ കട്ടിലില്‍ മരിച്ച നിലയിലും മകന്‍ വിജയകൃഷ്ണനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കുറച്ച് നാളുകളായി വിജയകൃഷ്ണനും സരസ്വതിയമ്മയും മാത്രമാണ് ഇവിടെ താമസിച്ചിരുന്നത്.

ഒറ്റപ്പാലം പൊലീസ് സംഭവസ്ഥലത്തെത്തി തുടർനടപടികൾ പൂർത്തിയാക്കി. മുതദേഹം പാലക്കാട് ജില്ലാ ആസുപത്രിയിലേക്കു മാറ്റി, പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം മൂന്നുമണിയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും പിതാവ് മരിച്ചതിനെ തുടര്‍ന്ന് സരസ്വതിയും മകൻ വിജയകൃഷ്ണനും ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ഇന്ന് പുലര്‍ച്ചെയാകാം സംഭവമെന്ന് പൊലീസ് പറയുന്നു. സരസ്വതിയമ്മയെ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിലും മകൻ വിജയകൃഷ്ണനെ അതേ മുറിയിൽ തൂങ്ങി മരിച്ച നിലയിലും കാണുന്നത്.

Eng­lish Sum­ma­ry: The son han ged him­self after ki lling his moth­er by sli tting her throat

You may also like this video

Exit mobile version