മെസിപ്പടയ്ക്ക് പന്ത് തട്ടാന്‍ കളിക്കളം പുതുക്കിപ്പണിയുന്നു. മെസിയുടെയും അർജന്റീനയുടെയും കേരളത്തിലേക്കുള്ള വരവിനോടനുബന്ധിച്ച് കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് പുതുക്കിപ്പണിയുകയാണ്. യുദ്ധകാലാടിസ്ഥാനത്തിൽ നിർമ്മാണപ്രവൃത്തികള്‍ക്കായി 70 കോടി ചിലവിടും. നവീകരണം ഇതിനോടകം തുടങ്ങിക്കഴിഞ്ഞു.
‘ഫിഫ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭാവിയിൽ ഫിഫ മത്സരങ്ങൾ സംഘടിപ്പിക്കാവുന്ന തരത്തിലായിരിക്കും നിർമ്മാണം. പിച്ച് രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തും. അത്യാധുനിക ലൈറ്റിങ് സംവിധാനമാണ് സജ്ജമാക്കുന്നത് . അൻപതിനായിരം കാണികൾകളെ ഉള്‍ക്കൊള്ളുന്ന തരത്തിലാണ് സ്റ്റേഡിയത്തിൽ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. വിവിഐപി ഗ്യാലറികളും വിവിഐപി പവലിയനും ഉണ്ടാകും. സ്റ്റേഡിയത്തിന്റെ സുരക്ഷയുറപ്പാക്കാനും നടപടികൾ പുരോഗമിക്കുകയാണ്. സീലിങ്ങിന്റെ സ്ട്രെങ്തനിങ് ഉൾപ്പെടെ നടത്തും.
ജിസിഡിഎയിൽ നിന്ന് സ്റ്റേഡിയം ഏറ്റെടുത്ത് നിർമ്മാണം ആരംഭിച്ചു. ടിക്കറ്റ് നിരക്കുൾപ്പെടെയുള്ള കാര്യങ്ങളിൽ
ഈ ആഴ്ച തന്നെ പ്രഖ്യാപനമുണ്ടാകുമെന്നും ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് സംഘാടകര്‍ അറിയിച്ചു.

